gnn24x7

സൂപ്പര്‍ ഓവറില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യക്ക് പരമ്പര

0
238
gnn24x7

സൂപ്പര്‍ ഓവറിലെ അവസാന രണ്ട് ബോളുകളില്‍ സിക്സര്‍ പറത്തിയ രോഹിത് ശര്‍മ്മ ഇന്ത്യക്ക് ന്യുസിലാണ്ടില്‍ ചരിത്ര വിജയം സമ്മാനിച്ചു. നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു.

ഓപ്പണര്‍ മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

ഒന്‍പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ  89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96 ന് മൂന്ന് എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ദ്ധ സെഞ്ച്വറി തികച്ചത്.ട്വെന്റി 20 യില്‍ രോഹിതിന്‍റെ 20 -ാം അര്‍ധ സെഞ്ച്വറിയും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയുമാണിത്.

കിവീസിനായി ഹാമിഷ് ബെന്നെറ്റ് നാല് ഓവറില്‍ 54 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്നറ്റിന്റെ ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സാണ്  ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്‌. അതേ ബെന്നറ്റ് തന്നെയാണ്  പിന്നീടുള്ള രണ്ട് ഓവറുകളില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യന്‍ റണ്‍ വേട്ടയ്ക്ക് തടയിട്ടതും.

ന്യുസിലാന്‍ഡിന് അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യുസിലാന്‍ഡിനെ മുഹമ്മദ്‌ ഷമിയാണ് പിടിച്ച് കെട്ടിയത്.എട്ട് റണ്‍സെടുക്കാനെ കിവികള്‍ക്ക് കഴിഞ്ഞുള്ളു.

പിന്നീട് സൂപ്പര്‍ ഓവറില്‍ കിവികള്‍ക്കായി കെയ്ന്‍ വില്ല്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലും സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങി.ബുംറ ആയിരുന്നു ബൗളര്‍.കിവികള്‍ ഒരോവറില്‍ 17 റണ്‍സ് അടിച്ചു.

ഇതിന് മറുപടിയായി രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലുമാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയത്. ടിം സൗത്തി ആയിരുന്നു കിവീസ് ബൗളര്‍.

അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചത്  രോഹിത് ശര്‍മ്മയാണ്. അഞ്ചും ആറും പന്തില്‍ രോഹിത് സിക്‌സ് അടിച്ചു.

രോഹിത് ശര്‍മ്മ 15 ഉം കെഎല്‍ രാഹുല്‍ അഞ്ച് റണ്‍സും നേടി .മൂന്ന് വിജയം നേടിയ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പര (3-0) ന് സ്വന്തമാക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here