gnn24x7

ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കുമെന്നത് വ്യാജപ്രചാരണം; സമയം നീട്ടിയിട്ടില്ലെന്ന് എക്സൈസ്

0
188
gnn24x7

പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണംവ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ സമയം. ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പ്രവർത്തിക്കുന്നത് രാവിലെ 10 മണി മുതൽ രാത്രി 9 വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

പുതുവത്സര രാവിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ബാറുകൾ ജനുവരി ഒന്ന് പുലർച്ചെ 5വരെ തുറക്കുമെന്നും ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പുലർച്ചെ ഒരു മണിവരെ തുറക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here