ബഫർസോണിൽ ഇളവ് തേടിക്കൊണ്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇളവു സംബന്ധിച്ച കേന്ദ്ര സർക്കാർ ആവശ്യം പരിഗണിക്കുക ഇനി മൂന്നംഗ ബഞ്ചായിരിക്കും.
ജസ്റ്റിസുമാരായ ബി.ആർ ഗവായിയും വിക്രം നാഥുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മറ്റു ഹർജിക്കാരും സുപ്രീം കോടതി 2022 ജൂൺ 3-ന് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർമ്മാണ നിയന്ത്രണം ജനങ്ങൾക്കു പ്രയാസകരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ.
കരടു വിജ്ഞാപനമിറങ്ങിയ മേഖലകൾക്കും ഇളവ് അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. നഗരങ്ങൾ വരെ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹർജിക്കാർ കോടതി മുമ്പാകെ ധരിപ്പിച്ചിരുന്നു. എന്നാൽ എല്ലാ മേഖലകളിലും ഇളവു നൽകരുതെന്ന നിലപാടാണ് അമിക്കസ് ക്യൂറി സ്വീകരിച്ചത്. അതേസമയം വിധിയിലുള്ള ചില നിർദ്ദേശങ്ങൾ ഭേദഗതി ചെയ്യുമെന്നാണ് കോടതിയുടെ നിരീക്ഷണം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88




































