gnn24x7

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി; സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം വിസ പ്രോഗ്രാം നിർത്തലാക്കി കാനഡ

0
430
gnn24x7

വിദ്യാർഥികൾക്ക് വീസ നടപടികൾ എളുപ്പമാക്കുന്ന എസ്‌ഡിഎസ് പദ്ധതി കാനഡ പിൻവലിച്ചു. 20 ദിവസത്തിനകം വീസ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതിയാണ് എസ്‌ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏറെയും ഇന്ത്യൻ വിദ്യാർഥികളാണ്. എസ്‌ഡിഎസ് അപേക്ഷകരിൽ വീസ ലഭിക്കാനുള്ള സാധ്യത 63% ആണ്. അല്ലാത്തവർക്ക് 19% ഉം. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു എസ്‌ഡിഎസ് അനുകൂല്യം 10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൽ എൻട്രി ടൂറിസ്‌റ്റ് വീസയും കാനഡ നിർത്തി.

ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി അപേക്ഷകൾ വേഗത്തിലാക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2018-ൽ പ്രോഗ്രാം നടപ്പിലാക്കി. സ്കീമിന് കീഴിൽ നവംബർ 8 ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിച്ച അപേക്ഷകൾ പ്രോസസ്സ് ചെയ്യും, ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിന് കീഴിൽ പ്രോസസ്സ് ചെയ്യും.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7