gnn24x7

ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി; 41 നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിച്ചു

0
251
gnn24x7

ഇന്ത്യയും കാനഡയും തമ്മിൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്ത്യയും കാനഡയും തമ്മിൽ ഉള്ള നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയിരിക്കുന്നത്. ഇതിന് പുറമെ 41 നയതന്ത്രഉദ്യോഗസ്ഥരെയും പിൻവലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചിരുന്നു. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാനഡ, ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി.

നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതിനൊപ്പം ഇന്ത്യയിലെ ചില എംബസികളും കോൺസുലേറ്റുകളും കാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കാനേഡിയൻ പൗരൻമാർക്കുള്ള യാത്രാ നിർദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശത്തിൽ മുന്നറിയിപ്പുണ്ട്. മൂന്ന് നഗരങ്ങളിലും താത്ക്കാലികമായി കോൺസുലേറ്റ് നടപടികൾ കാനഡ നിർത്തിവെച്ചു. അപരിചിതരുമായി സ്വകാര്യ വിവരങ്ങൾ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കിൽ പൗരൻമാർ ഡൽഹിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും കനേഡിയൻ സർക്കാരിന്റെ നിർദേശത്തിൽ പറയുന്നു.

അതിനിടെകാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി. അതേസമയം, ഇന്ത്യയുടെ നിരന്തര ആവശ്യത്തിനു വഴങ്ങി കാനഡ നിർണായക നീക്കം നടത്തിയിരുന്നു. രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി. ബബ്ബർ ഖൽസ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7