വിവാഹം കഴിക്കാൻ വേണ്ടി മാത്രമുള്ളമതം മാറ്റം അംഗീകരിക്കാനാവില്ലെന്ന് കോടതി

0
759
adpost

അലഹബാദ് : വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി ചിലർ തങ്ങളുടെ പങ്കാളിയുടെ മതത്തിലേക്ക് മാറുന്നത് അം ഗീകരിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി. ഇത്തരത്തിൽ മതം മാറ്റം നടത്തി ദമ്പതികൾ പോലീസ് സംരക്ഷണം തേടി കോടതിയിൽ സമർപ്പിച്ച ഹർജിമേലാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് പ്രകടിപ്പിച്ചത്.

കഴിഞ്ഞയാഴ്ച ഹിന്ദു മതത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം മതത്തിൽപ്പെട്ട യുവതി മതം മാറിയിരുന്നു. തുടർന്ന് ഇവർക്ക് സാമുദായിക പരമായി പല സംഘർഷങ്ങൾ നേരിടേണ്ടി വരുന്നതിനാൽ പോലീസ് സംരക്ഷണം വേണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അവർ നൽകിയ ഹർജിയിൽ മേൽ ആണ് ഹൈക്കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഹൈക്കോടതിയുടെ വിലയിരുത്തൽ പ്രകാരം മതത്തെ ഗഹനമായി പഠിച്ചിട്ടും ആചാരാനുഷ്ഠാനങ്ങളെ തിരിച്ചറിഞ്ഞിട്ടും അല്ല ഒരു വ്യക്തി മറ്റൊരു മതത്തിലേക്ക് മാറുന്നത്. വെറും വിവാഹം എന്നുള്ള ഒരു കാര്യത്തിന് വേണ്ടി മാത്രമാണെന്ന് നിലനിൽക്കുന്നതിനാൽ ഇതൊരു അടിസ്ഥാനപരമായ മാറ്റമല്ല മറിച്ച് താൽക്കാലികമായ ആവശ്യത്തിനു വേണ്ടിയുള്ള മതംമാറ്റം മാത്രമാണെന്നും അതുകൊണ്ട് തന്നെ ഇത്തരം മതം മാറ്റത്തെ അംഗീകരിക്കാൻ സാധ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ .

adpost

LEAVE A REPLY

Please enter your comment!
Please enter your name here