gnn24x7

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ് : ഏഴുപേര്‍ മരിച്ചു

0
275
gnn24x7

ഫിലിപ്പീന്‍സ്: നവംബര്‍ ഒന്നിന് ശക്തമായ ഒരു ചുഴലിക്കാറ്റ് കിഴക്കന്‍ ഫിലിപ്പൈന്‍സിലേക്ക് വീശിയടിച്ചു. ഏഴ് പേര്‍ കൊല്ലപ്പെടുകയും അഗ്‌നിപര്‍വ്വത ചെളികള്‍ വലീയ പാളികളായി കാറ്റില്‍ പാറി വരികയും അത് പരക്കേ താഴേക്ക് പതിക്കുകയും ചെയ്തതിനാല്‍ പലതും വീടുകള്‍ക്ക് മുകളിലാണ് ചെന്ന് പതിച്ചത്. ധാരാളം വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെ 225 കിലോമീറ്റര്‍ വേഗതയിലും 280 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയടിച്ചു. മനില ഉള്‍പ്പെടെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് പടിഞ്ഞാറോട്ട് കറങ്ങിയടിക്കുകയായിരുന്നു. ശക്തമായ മഴയില്‍ ഒലിച്ചിറങ്ങിയ പ്രവിശ്യകള്‍ ഒരാഴ്ച മുമ്പ് വീശിയടിച്ച ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ 22 പേര്‍ മരിച്ചിരുന്നു. ഈ നടുക്കം വിട്ടുമാറുന്നതിന് മുന്‍പായാണ് അടുത്ത ചുഴലിക്കാറ്റ് ഇന്ന് ആഞ്ഞടിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് മയോണ്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് മണ്ണിടിച്ചിലും പാറക്കല്ലുകളും കാറ്റിനോടൊപ്പം വീശിയടിച്ച് ഗ്രാമീണ മേഖലയില്‍ അച്ഛനും മകനും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ” ചുഴലിക്കാറ്റ് അടുത്തെത്തിയപ്പോള്‍ ഗ്രാമവാസികള്‍ മി്ക്കവരും സുരക്ഷിതരായി ഓടിപ്പോയി, പക്ഷേ അവര്‍ രണ്ടുപേരും രക്ഷപ്പെടാന്‍ താമസിച്ചിരുന്നു” ഗവര്‍ണര്‍ അല്‍ ഫ്രാന്‍സിസ് ബിച്ചാര പറഞ്ഞു.

ശക്തമായ കാറ്റിനൊപ്പം ചെളിയും കല്ലുകളും നിറഞ്ഞതിനാല്‍ പലര്‍ക്കും പലതും വ്യക്തമായി കാണുവാന്‍ പോലും സാധിച്ചിരുന്നില്ല. ഈ കാറ്റിന്റെ ശക്തിയില്‍ കുട്ടി 15 മീറ്ററോളം ദൂരെ തെറിച്ചുപോയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Residents wade in a flooded bridge over a swollen river due to heavy rains in Ilagan town, Isabela province north of Manila on October 31, 2020, ahead of Typhoon Goni’s landfall in the Philippines. (Photo by Villamor Visaya / AFP) (Photo by VILLAMOR VISAYA/AFP via Getty Images)

ചുഴലിക്കാറ്റിന്റെ വിനാശകരമായ ശക്തി വലിയ നാശനഷ്ടമുണ്ടാക്കാന്‍ കഴിവുള്ളതാണെന്ന് സര്‍ക്കാരിന്റെ ദുരന്ത-പ്രതികരണ ഏജന്‍സിയുടെ തലവനായ റിക്കാര്‍ഡോ ജലാദ് പറഞ്ഞു. ”ശരിക്കും ദുര്‍ബലരായ പ്രദേശങ്ങളില്‍ ധാരാളം ആളുകള്‍ ഉണ്ട്. അത്തരം ആളുകളുടെ സ്ഥിതി ഗുരുതരമാണ്” അദ്ദേഹം പറഞ്ഞു.

ഫിലിപ്പൈന്‍ കാലാവസ്ഥാ ഏജന്‍സി ഈ ആശങ്കകളെ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വിട്ടത്. ചുഴലിക്കാറ്റ് കരയില്‍ വീശിയടിച്ച് 12 മണിക്കൂറിനുള്ളില്‍ തന്നെ ആളുകള്‍ക്ക് ”ദുരന്തവും അക്രമാസക്തവുമായ കാറ്റും തീവ്രമായ മഴയും അനുഭവപ്പെടും” എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മണ്ണിടിച്ചില്‍, വന്‍തോതിലുള്ള വെള്ളപ്പൊക്കം, 5 മീറ്റര്‍ വരെ കൊടുങ്കാറ്റ് വീശല്‍, ശക്തമായ കാറ്റുകള്‍ എന്നിവ പ്രദേശവാസികള്‍ക്ക് പ്രത്യേകം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കൊടുങ്കാറ്റുകളിലേതുപോലെ, മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ ചിലര്‍ വിസമ്മതിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here