ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 ലാൻഡിങിന് തയ്യാറെടുക്കുകയാണ്. വൈകീട്ട് 6.04 നാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ലാൻഡിങ് വിജയമാകുമെന്നതിൽ പൂർണ ആത്മവിശ്വാസമാണ് ഐഎസ്ആർഒ അധികൃതർ പ്രകടിപ്പിക്കുന്നത്.എന്തായാലും ഇന്ത്യൻ ബഹിരാകാശഗവേഷണ ദൗത്യങ്ങളുടെ നാഴികകല്ലാകുന്ന ഈ നിമിഷത്തിന് സാക്ഷികളാകാൻ കാത്തിരിക്കുകയാണ് ലോകം.
പൂർണമായും കംപ്യൂട്ടർ സംവിധാനങ്ങളുടേയും സെൻസറുകളുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റേയും സഹായത്തോടെയാണ് അവസാന ലാൻഡിങ്. ഓട്ടോമാറ്റിക് ലാന്റങ് സീക്വൻസ് (എഎൽഎസ്) എന്ന് വിളിക്കുന്ന ഈ പ്രക്രിയയ്ക്ക് തയ്യാറായതായി ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. 5.20 ന് ലാൻഡിങിന്റെ തത്സമയ ടെലിക്കാസ്റ്റ് ഐഎസ്ആർഒ ആരംഭിച്ചു.
തത്സമയം കാണാം:
ഏകദേശം 5.44 ആവുമ്പോൾ പേടകം നിശ്ചിത സ്ഥലത്ത് എത്തിയ ഉടനെ എഎൽഎസിനുള്ള നിർദേശം നൽകും. കമാന്റ് ലഭിച്ച ഉടനെ ലാൻഡിങ് മോഡ്യൂളിലെ എഞ്ചിനുകൾ പ്രവർത്തിച്ച് പവേർഡ് ഡിസന്റ് ആരംഭിക്കും. മിഷൻ ഓപ്പറേഷൻ ടീം അംഗങ്ങൾ ഓരോ ഘട്ടവും വിലയിരുത്തും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz






































