തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രോഗി, ചൈനയിലെ വുഹാനിൽ നിന്ന് എത്തിയതായിരുന്നു.
രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരിലാണ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ കൊറോണ ബാധ ആലപ്പുഴയിലും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ മെഡിക്കൽ പഠനത്തിന് പോയ വിദ്യാർഥിയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനിയാണ് തൃശൂരിലും ചികിത്സയിലുള്ളത്.