ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 803 ആയി. ശനിയാഴ്ച മാത്രം 81 പേര് മരിച്ചു. 34,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2003ലെ സാര്‍സ് ബാധയേറ്റുള്ള മരണത്തേക്കാള്‍ കൂടുതലാണിത്. കൊറോണയെ തുടർന്നു 19 വിദേശികളാണ് ചൈനയിൽ ചികിത്സ തേടിയിരിക്കുന്നത്. നാല് പാക്കിസ്ഥാൻകാരും ഓസ്ട്രേലിയയിൽ നിന്നുള്ള ഒരാളും ഇതിൽ ഉൾപ്പെടും.