gnn24x7

5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ

0
234
gnn24x7

മക്ക: 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ. 53 ദിവസം കൊണ്ടാണ് തുനീഷ്യയില്‍ നിന്നും യാത്ര പുറപ്പെട്ട ഹിബ മക്കയിലെത്തിയത്.

സൈക്കിളില്‍ ഇത്രയും ദൂരം സഞ്ചരിച്ച് തീര്‍ത്ഥാടനം നടത്തിയതു കൂടാതെ ദുര്‍ഘടപാതയിലൂടെ സൈക്കിളില്‍ മക്കയിലെത്തിയ ആദ്യ വനിതയെന്ന പദവിയും ഹിബ സ്വന്തമാക്കി.

ദിവസവും എട്ടു മണിക്കൂര്‍ സഞ്ചരിച്ചാണ് യുവതി മക്കയിലെത്തിയത്. ബാക്കി സമയം വിശ്രമിക്കാനും ആളുകളെ പരിചയപ്പെടുവാനും ഉപയോഗിച്ചുവെന്ന് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറയുന്നു.

കയ്യിലെ ഭക്ഷണം തീര്‍ന്നുപോയപ്പോള്‍ ഒരുപാടു പേര്‍ സഹായത്തിനായി എത്തിയെന്നും ഹിബ പറയുന്നു.

ഇതിനു മുമ്പ് തുനീഷ്യയില്‍ നിന്നും ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലേക്ക് ഹിബ സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here