കൊറോണ വൈറസ് ബാധയിൽ തകർന്ന് ചൈന. വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 908 ആയി. ഇതോടെ ഫിലിപ്പൈൻസിലും ഹോങ്കോങ്ങിലും ഉൾപ്പെടെ ആകെ മരണം 910 ആയി. ചൈനയിൽ രോഗം ക്രമാതീതമായി പടർന്നു പിടിച്ച ഹുബെ പ്രവിശ്യയിൽ ഇന്നലെ മാത്രം 91 പേരാണ് മരിച്ചത്. ഇതിനിടെ വൈറസ് ബാധ സംബന്ധിച്ച് പുതിയ കേസുകൾ കുറയുന്നുവെന്ന് ചൈനയിലെ ആരോഗ്യ കമ്മീഷൻ അറിയിച്ചത് ആശ്വാസത്തിനിട നൽകിയിട്ടുണ്ട്.