gnn24x7

92-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി; മികച്ച സഹനടന്‍ ബ്രാഡ് പിറ്റ്

0
221
gnn24x7

ലോസ് ആഞ്ചലസ്: 92-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാര അര്‍ഹനാക്കിയത്. ടോയ് സ്‌റ്റോറി 4  മികച്ച  ആനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാകരം ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് പുരസ്‌കാരം.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചടങ്ങിന് മുഴുനീള അവതാരകനില്ല എന്ന പ്രത്യേകതയും ഉണ്ട്. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്.

ജോക്കര്‍ താരം യോക്വിന്‍ ഫിനിക്‌സും മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ, പെയിന്‍ ആന്റ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകള്‍ നേടിയത്.

ഹാരിയറ്റ് എന്ന സിനിമയ്ക്ക് സിന്തിയ എറിവോ, മാരേജ് സ്റ്റോറിയിലെ സിനിമയ്ക്ക് സ്‌കാര്‍ലെറ്റ് ജോഹാന്‍സനും ലിറ്റില്‍ വിമിന്‍ എന്ന സിനിമയിലെ സയോയിര്‍സ് റോനാനും ബോംബ്‌ഷെല്‍ എന്ന സിനിമയിലെ അഭിനയത്തിന് ചാര്‌ലൈസ് തെറോണും ജൂഡി എന്ന സിനിമയ്ക്ക് റെനീ സെല്‍വെഗെറുമാണ് ് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷനുകള്‍ക്ക് ലഭിച്ചത്.

മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനില്‍ ദ ഐറിഷ് മാന്‍ സിനിമയ്ക്ക് മാര്‍ട്ടിന്‍ സകോര്‍സസിനും ജോക്കറിലെ സിനിമയ്ക്ക് ടോഡ് ഫിലിപ്‌സും 1917 സിനിമയ്ക്ക് സാം മെന്‍ഡസിനും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് സിനിമയ്ക്ക് ക്വിന്റിന്‍ തരന്റിനോയും പാരസൈറ്റിലെ ഡയറക്ടര്‍ ബോങ് ജൂണ്‍ ഹോയ്ക്കുമാണ് നോമിനേഷന്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here