gnn24x7

രാജ്യത്ത് കൊവാക്‌സിനും വില കുറച്ചു

0
261
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കൊവാക്‌സിനും വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവാക്‌സിന്‍ ഡോസിന്റെ വിലയാണ് കുറച്ചത്. നേരത്തെ 600 രൂപയ്ക്കാണ് കൊവാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരുന്നത്. 600 രൂപയില്‍ നിന്ന് 400 രൂപ ഇപ്പോൾ കുറിച്ചിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന്
സംസ്ഥാനങ്ങള്‍ക്കുള്ള കൊവിഷില്‍ഡ് വാക്സിന്റെ വില കുറയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പുനെവാല പ്രഖ്യാപിച്ചിരുന്നു.

ഭാരത് ബയോടെക്ക്, ഐ.സി.എം.ആറുമായി സഹകരിച്ചാണ് കൊവാക്സിന്‍ വികസിപ്പിച്ചത്.

gnn24x7