gnn24x7

സംസ്ഥാനത്ത് ഇന്ന് പുതുതായി 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

0
172
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവുമാണ് പോസിറ്റീവ് ആയവരുടെ എണ്ണം.

രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് വന്നതാണ്. തമിഴ്നാട് ഒൻപത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കർണാടക രണ്ട്, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.

10 പേര്‍ക്ക് രോഗമുക്തിയുണ്ട്. കോട്ടയം 3, മലപ്പുറം 3, ആലപ്പുഴ 1 പാലക്കാട് 2, എറണാകുളം 1 എന്നിങ്ങനെയാണ് കണക്ക്.

963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ. 103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 808 പേർ ആശുപത്രികളിൽ. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു.

54836 എണ്ണത്തിൽ രോഗബാധയില്ല. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 എണ്ണം നെഗറ്റീവാണ്. 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്താകെ ഉള്ളത്.

ഇന്ന് പുതുതായി ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here