gnn24x7

കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി; പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം

0
448
gnn24x7

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കി. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്.ഇത് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശമുണ്ട്.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 2700 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്, 1415 പേർ. മഹാരാഷ്ട്രയിൽ 494 പേരും ന്യൂഡൽഹിയിൽ 372 പേരും ചികിത്സയിലുണ്ട്.

രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക‌് നിർബന്ധമാക്കി. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശമുണ്ട്. കൂടുതൽ രോഗിബാധിതർ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിൽ വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7