ഇന്ത്യയിൽ കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ ‘ഡിജിയാത്ര’ സംവിധാനം ഈ മാസം മുതൽ നടപ്പിലാക്കും. പ്രവേശനത്തിന് ടിക്കറ്റും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിനു പകരം ബയോമെട്രിക് സംവിധാനമാണ് ഡിജിയാത്രയിൽ ഉപയോഗിക്കുക. യാത്രക്കാർക്ക് വിമാണത്താവളത്തിലെ തിരക്കിൽ പെടാതെ തന്നെ അകത്ത് കയറാം. ഇതിനായി മൊബൈലിൽ ഡിജിയാത്ര ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇവർക്കു സെക്യൂരിറ്റി ചെക്കിനും പ്രത്യേക ലൈൻ ഉണ്ടായിരിക്കും.

മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, ലക്നൗ, ജയ്പുർ,എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ. ഇതോടെ”ഡിജിയാത്ര’ സേവനമുള്ള വിമാനത്താവളങ്ങളുടെ എണ്ണം 13 ആകും. കൊച്ചിയിൽ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ “ഡിജിയാത്ര’യുണ്ട്. ഓഗസ്റ്റ് 10 വരെയായി 34.6 ലക്ഷം പേർ ഇതുപയോഗിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU