gnn24x7

‘പ്രണയക്കെണികളിൽ പെൺകുട്ടികളെ കുടുക്കുന്നത് ആശങ്കാജനകം’; ഇടയലേഖനത്തിൽ തലശ്ശേരി ബിഷപ്പ്

0
234
gnn24x7

പ്രണയക്കെണികൾ പെൺകുട്ടികൾക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റർ ദിനത്തിൽ ഇടവക പള്ളികളിൽ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പിതൃസ്വത്തിൽ ആൺ-പെൺ മക്കൾക്ക് തുല്യാവകാശം നൽകണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

‘സ്ത്രീകളെ ആദരിക്കുന്നതിൽ നമ്മുടെ രാജ്യവും സംസ്കാരവും നിലവിൽ ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്ത്രീകൾ അവഗണന നേരിടുന്നു എന്നത് വിസ്മരിക്കാനാവില്ല. കാലാന്തരത്തിൽ കായിക ബലത്തിന്റെ പിന്തുണയിൽ പുരുഷാധിപത്യം സമൂഹത്തിൽ ശക്തിപ്പെട്ടു. നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിലും പലരൂപത്തിലും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്. സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണം. ദാമ്പത്യത്തെ സമ്പത്തുമായി ബന്ധിപ്പിക്കുന്ന സ്ത്രീവിരുദ്ധ സമ്പ്രദായം പൂർണ്ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’, ഇടയലേഖനത്തിൽ പറയുന്നു.

ആൺമക്കൾക്ക് എന്നതുപോലെ പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യ അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധി നമ്മുടെ സമുദായം ഇനിയും വേണ്ടരീതിയിൽ ഉൾക്കൊണ്ടിട്ടില്ല. ആൺമക്കളെ പോലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്നതിലൂടെ കല്യാണസമയത്തെ ആഭരണധൂർത്തിന് അറുതിവരുത്താൻ കഴിയുമെന്നും പാംപ്ലാനി പറയുന്നു. പ്രണയക്കെണികളിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുകയാണ്. ഇതിന് കരുതൽ വേണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here