gnn24x7

50 ഏക്കർ ഭൂമി സർക്കാർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാൽ പോലും കടുകുമണിയോളം പിന്നോട്ടു പോകില്ല: മാത്യു കുഴൽനാടൻ

0
204
gnn24x7

കൊച്ചി: തന്‍റെ 50 സെന്‍റല്ല 50 ഏക്കർ ഭൂമി സർക്കാർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാൽ പോലും കടുകുമണിയോളം താൻ പിന്നോട്ടു പോകില്ലെന്ന് മാത്യു കുഴൽനാടൻ. ‘സ്ഥലം വാങ്ങുമ്പോൾ എങ്ങനെ ആയിരുന്നോ അതിൽ നിന്നും ഒരു ഇഞ്ച് സ്ഥലം കൈവശം വെച്ചിട്ടില്ല, കൈയെറിയിട്ടുമില്ല. സ്ഥലത്തിന് മതിൽ ഇല്ല. ചരിവ് ഉള്ള സ്ഥലമാണ് മണ്ണ് ഇടിയത്തെ ഇരിക്കാൻ സംരക്ഷണ ഭിത്തി മാത്രം കെട്ടി. അത് നേരത്തെ ഉണ്ടായിരുന്നതാണ്. 50 സെന്റ് സർക്കാർ സ്ഥലം തന്റെ പക്കൽ ഉണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. 50 ഏക്കർ പിടിച്ചെടുത്തലാലും കടുക്മണി പിന്നോട്ടില്ല. സർക്കാർ അങ്ങനെ കരുതണ്ട. ആത്മഭിമാനത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് വിശദീകരണം നൽകുന്നത്. ആരുടെ ഭൂമിയും വെട്ടിപിടിക്കാൻ പോകണ്ട ആവശ്യമില്ല. കർഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത് എന്നും ഇന്ന് കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ കയ്യിലുള്ള സ്വത്തുക്കളുടേ കണക്ക് എത്രയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടൻറെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7