gnn24x7

മിഴി അയർലണ്ടിന് തുടക്കം; ലോഗോ പ്രകാശനവും പുതുവർഷാഘോഷവും വർണ്ണാഭമായി

0
2143
gnn24x7

അയർലൻഡ് മലയാളികളുടെ സ്നേഹ കൂട്ടായ്മയുടെ പുതുപാത തെളിച്ചു കൊണ്ട് ‘മിഴി അയർലണ്ടിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. Blanchardstown ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ മിഴി അയർലണ്ടിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനുവരി 14 ന് നടന്നു. മന്ത്രി Jack Chambers ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മിഴി അയർലണ്ടിന്റെ പ്രഥമ പ്രസിഡന്റായി ലാലു പോളിനെ ( Director, VISTA Career Solutions) തെരഞ്ഞെടുത്തു.

അയർലണ്ടിലെ നിരവധി മലയാളി സംഘടനകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ലാലു പോൾ നേതൃത്വം നൽകിയിരുന്നു. തന്റെ പൂർണമായ പിന്തുണയും സഹായവും നൽകി ഓരോ സംഘടനയുടെയും വളർച്ചയിൽ സജീവ സാനിദ്ധ്യമായിരുന്ന ലാലു പോൾ, എന്നാൽ ഒരു കൂട്ടായ്മയിലെയും ഭരണ സമിതിയിൽ അംഗം ആയിരുന്നില്ല. ഇതാദ്യമായാണ് ഒരു സംഘടനയുടെ സാരഥ്യം ലാലു പോൾ ഏറ്റെടുക്കുന്നത്. അയർലണ്ട് കലാപ്രേമികളുടെ എക്കാലത്തെയും പ്രിയ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ SooperDooper എന്റർടൈൻമെന്റ്സിന്റെ സിഇഒ അലക്സ് ജേക്കബാണ് സെക്രട്ടറി.

അയർലണ്ടിൽ വർഷങ്ങളായി സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന അഭി ജോസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. അനു മുരളി ട്രെഷററായും, ആൻഡ്രൂ ജോജോ ജോയിന്റ് സെക്രട്ടറിയായും മനു എസ്.പോത്തൻ ഇവന്റ് കോ-ഓർഡിനേറ്ററായും ചുമതലയേറ്റു.

ഹെൽത്ത് കെയർ, ഐടി , തുടങ്ങി മലയാളികളുടെ പ്രാതിനിധ്യം ഏറ്റവും അധികമുള്ള തൊഴിൽ മേഖലകളിൽ നിന്നും നേതൃപാടവവും മികച്ച പങ്കാളിത്തവും ഉറപ്പുനൽകുന്ന കമ്മിറ്റി അംഗങ്ങളെയാണ് മിഴി അയർലൻഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ബോബി ലൂയിസ്, ജോൺ ജോർജ്, എബി തോമസ്, ബിനോയ് പീറ്റർ, സമീർ ,രാജൻ ദേവസ്യ,ചാക്കോ വർഗീസ്, സുജൽ ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ .

സംഘടനയുടെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറി. ഗാനമേളയും മറ്റ് കലാപരിപാടികളും ആഘോഷത്തിന് കൂടുതൽ മിഴിവേകി.അയർലണ്ടിലെ വിവിധ മേഖലകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളും, പ്രവാസി മലയാളികളും Dunboyne ൽ നടന്ന ചടങ്ങിൽ പങ്കാളികളായി. ഇരുന്നൂറിൽ പരം മലയാളി കുടുംബങ്ങളാണ് ഈ ആഘോഷവേളയിൽ എത്തിച്ചേർന്നത്. അയർലണ്ട് മലയാളികളുടെ ഒത്തൊരുമയും സഹവർത്തിത്വവും ഒത്തുചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് മിഴി അയർലണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7