gnn24x7

ഭക്ഷണം പാഴ്സൽ നൽകുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 6 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു

0
44
gnn24x7

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഭക്ഷണം പാഴ്സൽ നൽകുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. 114 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 791 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്

പാഴ്സൽ കവറിനു മുകളിൽ സ്റ്റിക്കറോ ലേബലോ ഒട്ടിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഭക്ഷണ പാഴ്സലിൽ പാചകം ചെയ്ത സമയവും തീയതിയും രേഖപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7