കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരം സാക്കി അന്‍വാരി(19)യും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമാണ് സാക്കി അന്‍വാരി. താലിബാൻ ഏറ്റെടുത്തതിനുശേഷം രാജ്യം വിടാൻ ആഗ്രഹിച്ച അഫ്ഗാനിസ്ഥാനിലെ അൻവാരി ഉൾപ്പെടെയുള്ള ജനങ്ങൾ കാബൂൾ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തി.
നിരവധി സാധാരണക്കാർ ചലിക്കുന്ന വിമാനത്തിൽ കയറാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. അതേസമയം ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ താഴേക്ക് വീണുമരിച്ചിരുന്നു.