മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ. 12,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അറിയിച്ചു. സാമ്പത്തിക മേഖലയിലെ പുതിയ സാഹചര്യം മുന്നിൽക്കണ്ടാണ് പിരിച്ചുവിടലെന്ന് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ച ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.
ലോകവ്യാപകമായിആൽഫബെറ്റിലെ വിവിധവിഭാഗങ്ങളിൽ ജോലിചെയ്യുന്ന12,000 ജീവനക്കാർക്ക് തൊഴിൽനഷ്ടമാവും. കമ്പനിയുടെആകെ ജീവനക്കാരുടെഎണ്ണത്തിന്റെആറുശതമാനമാണ് ഇത്.മുൻവർഷങ്ങളിൽ കമ്പനിവൻതോതിൽ ജീവനക്കാരെനിയമിച്ചിരുന്നുവെന്നും എന്നാൽവ്യത്യസ്തമായ സാമ്പത്തികസാഹചര്യമാണ്fഇപ്പോഴുള്ളതെന്നുംജീവനക്കാർക്ക് അയച്ചസന്ദേശത്തിൽ സി.ഇ.ഒ സുന്ദർപിച്ചു പറഞ്ഞു. യു.എസിലാണ് തീരുമാനം ആദ്യം നടപ്പിലാക്കുക.
മറ്റ് രാജ്യങ്ങളിൽ അവിടെയുള്ള തൊഴിൽ നിയമങ്ങൾ പാലിച്ച് പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കും.പിരിച്ചുവിടപ്പെടുന്നവർക്ക് ഇതിനോടകം നോട്ടിസ് അയച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കൂടുതൽ മുതൽ മുടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സുന്ദർ പിച്ച ഇ മെയിൽ സന്ദേശത്തിൽ പരഞ്ഞു. കഴിഞ്ഞദിവസം പതിനായിരം ജീവനക്കാരെപിരിച്ചുവിടുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.
ആമസോൺ, ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മേറ്റ, ട്വിറ്റർ, സെയിൽസ് ഫോഴ്സ് തുടങ്ങിയ കമ്പനികളും ജീവനക്കാരെ കുറക്കുകയാണെന്ന് അറിയിച്ചിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88