gnn24x7

ചാൻസലർ ബില്ലിൽ ഗവർണർ നിയമോപദേശം തേടി; ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തുടർനടപടി

0
380
gnn24x7

ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിംഗ് കോൺസലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടി സ്വീകരിക്കുക.

നിയമസഭ പാസാക്കിയ നിയമംനിലനിൽക്കുമോയെന്ന്പരിശോധിക്കാനാണ് നിയമോപദേശം.പതിനാല് സർവകലാശാലകളിലെയുംചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ലതാണ് ബിൽ. ഗവർണർ ബിൽ തിരിച്ചയക്കുകയോ, ഇതിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുകയോ, രാഷ്ട്രപതിയ്ക്ക് അയക്കുകയോ ചെയ്തേക്കും.

പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് കേരളത്തിലെസർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റാനുള ബിൽ നിയമസഭ പാസാക്കിയത്. ഉന്നത വിദ്യാഭ്യാസം കൺകറന്റ്ലിസ്റ്റിലുള്ലതാണെന്നും സർവകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7