gnn24x7

ഷാരോൺ വധം; ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടത്തിയ കൊല, അമ്മയും അമ്മാവനും പങ്കാളികളെന്ന് കുറ്റപത്രം

0
333
gnn24x7

തിരുവനന്തപുരം പാറശ്ശാല സ്വദേശി വധക്കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതി ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്നാണ് കുറ്റപത്രത്തിൽവ്യക്തമാക്കുന്നത്.

കൊലപാതകവും തെളിവ് നശിപ്പിക്കലും ചുമത്തിയാണ് കുറ്റപത്രം. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട്ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പങ്കാളികളായിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളാണ്ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും. അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പുകളിൽ നിന്നും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടുണ്ട്. ഷാരോണിന്റെ മരണത്തിന് കാരണമായ വിഷം നൽകിയത് ഗ്രീഷ്മയാണെന്നുള്ളതിനും തെളിവുകൾ നിരത്തിയാണ് കുറ്റപത്രം.

തൊണ്ണൂറു ദിവസത്തിന് മുൻപ് കുറ്റപത്രം സമർപ്പിക്കുന്ന സാഹചര്യത്തിൽ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാൻ വൈകും. നിലവിൽ ഗ്രീഷ്മയുടെ അമ്മയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സുഹൃത്തായ ഷാരോണിനെ കഷായത്തിൽ കളനാശിനി കലർത്തി നൽകി ഗ്രീഷ്മാ കൊലപ്പെടുത്തിയെന്നാണ് കേസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here