gnn24x7

അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി

0
246
gnn24x7

ഇൻഡ്യാന: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കി. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് രഹസ്യ രേഖകള്‍ കണ്ടെത്തുന്ന ഏറ്റവുമൊടുവിലെ സംഭവമാണ് ഇത്. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റേയും നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍റേയും കൈവശമുള്ള രഹസ്യ രേഖകളേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ക്ലാസിഫൈഡ്സ് രേഖകള്‍ മൈക്ക് പെന്‍സിന്‍റെ വീട്ടില്‍ നിന്ന് ലഭിക്കുന്നത്.

രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മുന്‍ പ്രസിഡന്‍റ് ട്രംപ്  ക്രിമിനല്‍ അന്വേഷണം നേരിടുന്നതിനിടയിലാണ് കണ്ടെത്തല്‍. മൈക്ക് പെന്‍സിന്‍റെ പ്രതിനിധികള്‍ തന്നെയാണ് രഹസ്യ രേഖകള്‍ കണ്ടെത്തിയ വിവരം നാഷണല്‍ ആര്‍ക്കൈവ്സിനെ അറിയിച്ചത്. വിവരമറിഞ്ഞ എഫ്ബിഐ ഇത്തരം സാഹചര്യങ്ങളിലെ സാധാരണ നടപടിക്രമങ്ങളെ ബൈപ്പാസ് ചെയ്താണ് രഹസ്യ രേഖകള്‍ കൈപ്പറ്റിയത്. ഇക്കാര്യം അഭിഭാഷകര്‍ പ്രത്യേകം വിശദമാക്കിയിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ റെക്കോര്‍ഡ്സ് ആക്ട് അനുസരിച്ച് വൈറ്റ് ഹൌസില്‍ നിന്നുള്ള രേഖകള്‍ ഭരണകാലം കഴിയുന്നതോടെ നാഷണല്‍ ആര്‍ക്കൈവ്സിലേക്ക് അയക്കണമെന്നാണ് ചട്ടം.

ഈ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനാണ് ഇത്. ട്രംപിന്‍റെ ഭരണം അവസാനിച്ച സമയത്ത് ഇത്തരം ചില രഹസ്യ രേഖകള്‍ മൈക്ക് പെന്‍സിന്‍റ് വീട്ടിലേക്ക് കൊണ്ട് പോയെന്നാണ് ബിബിസി റിപ്പോര്‍ട്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here