gnn24x7

ചൈനീസ് സേനയെ നേരുടുന്നതിനുറച്ച് ഇന്ത്യ; യുദ്ധത്തിന് പ്രത്യേകം പരിശീലനം നേടിയ സൈനികര്‍ അതിര്‍ത്തിയില്‍!

0
309
gnn24x7

ലഡാക്ക്: ചൈനീസ് സേനയെ നേരുടുന്നതിനുറച്ച് ഇന്ത്യ, പര്‍വ്വത നിരകളിലെ യുദ്ധത്തിന് പ്രത്യേകം പരിശീലനം നേടിയ സൈനികരെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചു.

ചൈനീസ് സൈന്യം അതിര്‍ത്തി ലംഘനങ്ങള്‍ നടത്തുന്നത് ചെരുക്കുന്നതിനായാണ് ഈ സൈനികര്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിലയുറപ്പിച്ചത്.

3488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് മലനിരകളിലുള്ള യുദ്ധത്തില്‍ പ്രത്യേക പരിശീലനം നേടിയ പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്.

ഒരു ദശകത്തിലേറെ പരിശീലനം നേടിയ പ്രത്യേക സേനയിലെ  സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്, ചൈനീസ് സൈന്യം റോഡുകളില്‍ യുദ്ധ വാഹനങ്ങളില്‍ നീങ്ങുന്നവരാണ്.

ഇന്ത്യ വിന്യസിച്ച പ്രത്യേക പരിശീലനം നേടിയ സൈനികര്‍ ഗോറില്ല യുദ്ധത്തിലും ഉയര്‍ന്ന മേഖലയിലും മലനിരകളിലും പോരാടുന്നതിലും പരിശീലനം സിദ്ധിച്ചവരാണ്.

ചൈനീസ് ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കണമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ മലനിരകളില്‍ ഇന്ത്യന്‍ സൈന്യത്തിനുള്ളത്ര യുദ്ധമികവും പരിചയ സമ്പത്തും ചൈനയുടെ സേനയ്ക്ക് ഇല്ലെന്ന് അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

ചൈന ഇത് സംബന്ധിച്ച് നടത്തിയ വിവര ശേഖരണത്തിലും ഹിമാലയന്‍ മലനിരകളില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയേക്കാള്‍ പതിന്മടങ്ങ്‌ കരുത്തര്‍ ഇന്ത്യന്‍ സേനയാണെന്ന് വ്യക്തമായിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here