gnn24x7

ഇന്ത്യയില്‍കോവിഡ് മരണം100,000 കടന്നു

0
330
gnn24x7

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കടന്നു. ഇത് ഇന്ത്യയുടെ കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ഭീഷണിയാര്‍ന്ന മുഖം വരച്ചു കാണിക്കുന്നു. കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ ഉയര്‍ന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കനുസരിച്ച് 1, 01211 രോഗികളാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയ്ക്ക് മുന്‍പില്‍ ലോകത്ത് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് അമേരിക്കയിലാണ്. തൊട്ടടുത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരണപ്പെട്ടത് ബ്രസീലിലുമാണ്. കോവിഡ് വ്യാപനം ഇനിയും കൂടാനുള്ള സാധ്യതയാണ് ഇന്ത്യയിലെ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നത്. ഡബ്ല്യു.എച്ച്.ഒ യു െകണക്കുകപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം വരാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി.

gnn24x7