gnn24x7

ഇന്ത്യന്‍ കറന്‍സി വിനിയമത്തില്‍ 54 ശതമാനം വര്‍ധന

0
191
gnn24x7

ന്യൂഡല്‍ഹി: നവംബര്‍ 13-ാം തീയതി കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോട്ടുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ പ്രാബല്ല്യത്തിലുള്ളത് ഉദ്ദേശ്യം 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണെന്ന്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ നോ്ടുകളുടെ വിനിമയത്തിന്റെ നിരക്ക് പരിശോധിക്കുമ്പോള്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. എന്നാല്‍ 2016 ലെ നോട്ടു നിരോധനത്തിന് ശേഷമാണ് ഈ നിരക്ക് വര്‍ധിച്ചത് എന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

എന്നാല്‍ രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രാജ്യത്ത് നോ്ട്ടിടപാടുകള്‍ പരമാവധി കുറയ്ക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. അത് ലക്ഷ്യം വച്ചുകൊണ്ട് ഡിജിറ്റല്‍ ട്രാന്‍സാക്ഷന് വേണ്ടുന്ന മുന്‍ഗണന എല്ലാ വിഭാഗത്തിലൂടെയും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെ സന്ദര്‍ഭത്തില്‍ 17.97 ലക്ഷം കോടി വിനിമയമാണ് നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത് വളരെ ഉയര്‍ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. എന്നാല്‍ വെറും നാലു വര്‍ഷം കൊണ്ട് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതലാണ് നോട്ടുവിനിമയം നടന്നത്.

എന്നാല്‍ അതേസമയം അതിന് ശേഷം ഡിജിറ്റല്‍ രൂപ ഇടപാടുകള്‍ വളരെ കൂടുതലായി നടന്നതാണ് രേഖകള്‍ സൂചിപ്പിക്കുന്നു. യു.പി.ഐ ഇടപാടുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ക്രമാതീതമായി വര്‍ധിച്ച് ആദ്യമായി 200 കോടിയിലധികം കവിഞ്ഞു. ഇത് വലിയ ഒരു നേട്ടമായി സര്‍ക്കാരും റിസര്‍വ്ബാങ്കും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിനിമയത്തിലെ നോട്ടുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 22.4 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍ മുന്‍ വര്‍ഷം ഇത് വെറും 12.6 ശതമാനം മാത്രമായിരുന്നു.

കോവിഡ് പശ്ചാത്തലം സാമ്പത്തിക ക്രയ വിക്രയത്തില്‍ കാര്യപ്രസക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും കോവിഡ് കാലഘട്ടത്തില്‍ നോട്ടുകളുടെ ക്രയവിക്രയത്തില്‍ കാര്യപ്രസക്തമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ഐ.എം.എഫിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മികച്ച കാലര്‍വര്‍ഷം ലഭിച്ചതും കാര്‍ഷിക മേഖലയിലുണ്ടായ ഉണര്‍വും കേവിഡ് ലോക്്ഡൗണിന് ശേഷം വിപണിയില്‍ ഉപഭോഗം ഉയര്‍ന്നതുമെല്ലാം ഇതിന് പ്രധാനകാരമായി എന്നാണ് സമ്പത്തിക വിദഗ്ദരുടെ കണ്ടെത്തല്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here