ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും വിവിധ യൂറോപ്യൻ നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കാൻ ഇൻഡിഗോയും ടർക്കിഷ് എയർലൈൻസും തമ്മിൽ ധാരണയായി. കോഡ് ഷെയറിങ് കരാറിന്റെ ഭാഗമായി ബ്രിട്ടനിലെ മാഞ്ചസ്റ്റർ, ബർമിങ്ഹാം എന്നിവിടങ്ങളിലേക്കും മറ്റു 32 യൂറോപ്യൻ നഗരങ്ങളിലേക്കും കൺക്ടിംങ് ഫ്ലൈറ്റുകൾ ലഭ്യമാകും. യൂറോപ്പിലെയും ബ്രിട്ടനിലെയും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ യാത്രാ ദുരിതങ്ങൾക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.
തങ്ങൾക്ക് സർവീസ് ഇല്ലാത്തയിടങ്ങളിൽ പങ്കാളിയായ എയർലൈൻ സർവീസിൽയാത്രക്കാർക്ക് ടിക്കറ്റ് ബുക്കുചെയ്തു യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതാണു കോഡ് ഷെയറിങ്. കഴിഞ്ഞമാസം പോർച്ചുഗലിലേക്കും സ്വിറ്റ്സർലൻഡിലേക്കും കോഡ് ഷെയറിങ് കരാറിന്റെ ഭാഗമായി ഇൻഡിഗോ കമ്പനി, ടർക്കിഷ് എയർലൈനുമായി ചേർന്നു യാത്രാസൗകര്യം ഒരുക്കിയിരുന്നു. ഇതു വിജയകരമായതോടെയാണ് ഇസ്താംബൂൾ വഴിയുള്ള ഇത്തരം കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. മിലാൻ, റോം, വെനീസ്, എന്നീ ഇറ്റാലിയൻ നഗരങ്ങളിലേക്ക് ഉടൻ സർവീസ് ആരംഭിക്കും. ഡിസംബർ അവസാനത്തോടെ ബ്രിട്ടീഷ് നഗരങ്ങളിലേക്ക് സമാനമായ രീയിയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യാൻ സൌകര്യമൊരുങ്ങും. ടൂറിസം സാധ്യതകളും വ്യവസായ പ്രാധാന്യവും കണക്കിലെടുത്താണ് ഇൻഡിഗോ സർവീസ് ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുത്തിട്ടുള്ളത്.
നാട്ടിൽ പോകാൻ എയർ ഇന്ത്യയെയും മിഡിൽ ഈസ്റ്റ് വഴിയുള്ള വിമാന സർവീസുകളെയും കൂടുതലായി ആശ്രയിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഈസ്റ്റാംബൂൾ വഴി ഇനി ഇന്ത്യയിലെ വിവധ നഗരങ്ങളിലേക്കു പറക്കാം ഏറെക്കുറെ തുല്യമായ യാത്രാസമയത്തിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ സൗകര്യമൊരുക്കുന്നതാകും ഈ കോഡ് ഷെയറിംങ് സംവിധാനമെന്നാണ് പ്രതീക്ഷ.
നാട്ടിലേക്കുള്ള വിമാനയാത്രക്കൂലി ഒരു വർഷത്തിനിടെ ഇരട്ടിയോളംവർധിച്ചതോടെപ്രതിസന്ധിയിലായിരിക്കുന്ന ബ്രിട്ടനിലെ ഇന്ത്യക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണ് ബജറ്റ് എയർലൈനായ ഇൻഡിഗോയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88






































