gnn24x7

ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197

0
200
gnn24x7

റോം: ഇറ്റലിയില്‍ കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. 197 പേരാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 49 പേരാണ് ഇവിടെ കൊവിഡ് പിടിപെട്ട് മരിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. അതേ സമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്ക് പിന്നിലുള്ളത് ദക്ഷിണകൊറിയയാണ്.

ഇറ്റലിയില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ കൂടി വരികയാണ്. ഇറ്റലിയില്‍ പ്രായം കൂടിയവരുടെ എണ്ണം കൂടിയതിനാലാണ് മരണറിപ്പോര്‍ട്ടുകള്‍ കൂടുന്നതെന്നാണ് വിദഗ്ദാഭിപ്രായം. മരണപ്പെടുന്നവരുടെ ശരാശരി പ്രായം 81 ആണെന്നാണ് ഇറ്റലിയിലെ ദേശീയ ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഒപ്പം മരണപ്പെട്ടവരില്‍ 72 ശതമാനം പേരും പുരുഷന്‍മാരാണ്. കൊവിഡ-19 നെ പ്രതിരോധക്കാന്‍ കഴിയാത്തത് താരതമ്യേന പ്രായമേറിയവര്‍ക്കാണ്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 4636 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം 523 പേര്‍ക്ക് പൂര്‍ണമായും കൊവിഡ് വൈറസ് ബാധ മുക്തരായി.

ഇറ്റലിയിലെ കൊവിഡ് പിടിച്ച സാഹചര്യത്തില്‍ സ്‌കൂളുകളുള്‍, തിയ്യറ്ററുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ 10 ദിവസത്തേക്ക് അടച്ചിടാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദക്ഷിണകൊറിയയില്‍ 7041 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 46 പേരാണ് മരിച്ചത്. ഇറാനില്‍ 3500 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 124 പേര്‍ മരിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here