കേരളാ കോൺഗ്രസ് ജോസ്കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് (എം)യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ‘യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓർമ്മിക്കണം’, ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ വല്ലതാണെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.
എന്നാൽ വഞ്ചിച്ചവരെ തിരിച്ചുവിളിക്കേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫിൽ പി ജെ ജോസഫ് പക്ഷത്തിനുളളത്. എന്നാൽആരോഗ്യകാരണങ്ങൾ ജോസഫ് സജീവമല്ലാത്തതിനാൽ ജോസ് കെ മാണിയെ പോലൊരു നേതാവിനെ യുഡിഎഫിന് ആവശ്യമാണെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നു. ക്രിസ്ത്യൻ വോട്ടുബാങ്കുകളിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം തടയാനും എൽഡിഎഫിനെ ദുർബലപ്പെടുത്താനും ജോസിനെ തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായമാണ് കോൺഗ്രസിൽ പ്രധാന നേതാക്കൾക്കെല്ലാം.
കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫ് മുന്നണിയിലേക്ക് തിരികെ ക്ഷണിച്ച കോൺഗ്രസ് ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വോട്ട് ബാങ്കിലുണ്ടായ ചോർച്ച തടയല്ലെന്ന് വ്യക്തം. ചർച്ചകൾ തുടങ്ങിയില്ലെങ്കിലും ജോസ് കെ മാണി തിരികെ വന്നാൽ നന്നായിരിക്കുമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനത്തെ ആ രീതിയിൽ തന്നെയെന്ന് വിലയിരുത്താൽ കഴിയുക. ക്രിസ്ത്യൻ വോട്ടു ബാങ്കുകളിലെ ചോർച്ച തടയുകയും യുഡിഎഫ് മുന്നണി വിപുലീകരണവുമാണ് കോൺഗ്രസ് നിലവിൽ ലക്ഷ്യമിടുന്നത്. കെപിസിസി ലീഡേഴ്സ് മീറ്റിലും ഇത് ചർച്ചയായിരുന്നു ഇതിന്റെ ഭാഗമായിരുന്നു ജോസ് മടങ്ങിവന്നാൽ നല്ലതെന്ന ചെന്നിത്തലയുടെ പ്രതികരണം.
ഐക്യകാഹളത്തോടെയാണ് കെപിസിസിയുടെ ലീഡേഴ്സ് മീറ്റ് വയനാട്ടിൽ സമാപിച്ചത്. പാർട്ടി വിട്ടവരും മുന്നണി വിട്ടവരുമെല്ലാം തിരിച്ചുവന്നാൽ സ്വീകരിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിലുണ്ടായത് ഉണ്ടായത്. ഇതിന്റെ പ്രായോഗിക സാധ്യതകളാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിലൂടെ കോൺഗ്രസ് ആദ്യം തിരയുന്നത്. ജോസ് കെ മാണിയും കൂട്ടരും തിരിച്ചുവരണമെന്ന അഭിപ്രായമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കുള്ളത്. എന്നാൽ ഔദ്യോഗികമായൊരു ചർച്ചയ്ക്കും നേതാക്കൾ ഇതുവരെ തുടക്കമിട്ടിട്ടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL