മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അരിക്കൊമ്പൻ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പറഞ്ഞു. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം പാർട്ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും പാർട്ടിയിൽ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണ്. അത് പാർട്ടി വിരുദ്ധമാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനുവേണ്ടി ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നമുക്ക് മറക്കാനാകില്ല.
കോൺഗ്രസിന്റെ ചരിത്രത്തിൽ എന്നും തിളങ്ങുന്ന അധ്യായമാണത്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാൻആരെങ്കിലും ശ്രമിച്ചാൽ കെപിസിസി ശക്തമായി എതിർക്കും, നടപടിയെടുക്കും. മഹിളാ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളൊന്നുമില്ല. ചെറിയ പ്രശ്നങ്ങൾ മാത്രമാണുള്ളത്. അത് സ്വാഭാവികമാണ്. ആളുകൾക്ക് പല അഭിപ്രായങ്ങളും കാണും. നൂറ് ശതമാനം എല്ലാ ആളുകൾക്കും ഇഷ്ടപ്പെട്ട പട്ടിക പുറത്തിറക്കാനാകില്ല. ട്രെയിൻ തീവയ്പ് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം. പ്രതിയെ പിടിക്കുന്നതിൽ കേരള പൊലീസിന് വീഴ്ച പറ്റി. പ്രതിയെ അലസമായാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുധാകരൻ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

































