gnn24x7

കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ യു.പി.എ. സഖ്യത്തിലേക്ക്

0
275
gnn24x7

ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്കമൽഹാസന്റെ പാർട്ടിയായ മക്കൾനീതി മയ്യം പിന്തുണ പ്രഖ്യാപിച്ചു.ഡി.എം.കെ. സഖ്യത്തിൽ മത്സരിക്കുന്നകോൺഗ്രസ് സ്ഥാനാർഥിഇ.വി.കെ.എസ്. ഇളങ്കോവന്റെവിജയത്തിനായി പ്രവർത്തിക്കുമെന്നാണ് കമൽഹാസൻ അറിയിച്ചിരിക്കുന്നത്. കമൽഹാസനോട് നന്ദിയറിയിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിക്കുകയും ചെയ്തു.

പുതിയനീക്കത്തോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾനീതി മയ്യം യു.പി.എ. സഖ്യത്തിൽ ചേരുന്നതിനുള്ള സാധ്യതയേറി. ഒരുവർഷത്തിനുശേഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് ഇപ്പോൾ തീരുമാനിക്കാൻ സാധിക്കില്ലെന്ന് കമൽ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ചില പാർട്ടികളുമായുള്ള ഭിന്നത മറക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർഥിയായി മത്സരിക്കാൻ കമൽഹാസൻ താത്പര്യം അറിയിച്ചതായാണ് വിവരം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഈറോഡിലെ സ്ഥാനാർഥിയുമായ ഇളങ്കോവനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കമൽഹാസൻ പിന്തുണ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവുമായും കമൽ ഹാസൻ ചില രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടുണ്ട്.

ഡി.എം.കെ.യുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ കമൽ അറിയിച്ചിരുന്നു. കോൺഗ്രസ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യെയും ഡി.എം.കെ.യെയും എതിർത്ത് മത്സരിച്ച മക്കൾ നീതി മയ്യത്തിന് ഒരുസീറ്റുപോലും നേടാൻ കഴിഞ്ഞില്ല. രാഹുൽഗാന്ധിയുമായി നല്ല ബന്ധം പുലർത്തുന്ന കമൽഹാസൻ, ഡൽഹിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. യു.പി.എ. സഖ്യത്തിൽ തമിഴ്നാട്ടിലെ വലിയകക്ഷിയായ ഡി.എം.കെ. കമലിനെ സ്വീകരിക്കാൻ തയ്യാറാണ്. കമൽഹാസൻ മത്സരിക്കുകയാണെങ്കിൽ ലോക്സഭാതിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന് ഒരുസീറ്റ് നൽകാനും ഡിഎംകെ മടികാണിച്ചേക്കില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here