gnn24x7

ദോഹയിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ്: ഭേദഗതികൾക്ക് അംഗീകാരം

0
101
gnn24x7

സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് ദോഹ മന്ത്രിസഭയുടെ അംഗീകാരം. 2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അനുമതി. ആരോഗ്യ ഇൻഷുറൻസ് കാർഡിലെ വിവരങ്ങളും സ്പെസിഫിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം നൽകി.

ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിനായി ദേശീയ ഉപദേശക കമ്മിറ്റി രൂപീകരിക്കണമെന്ന തീരുമാനവും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചു. അമീരി ദിവാനിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി. പുതിയ ഭേദഗതികൾ എന്തൊക്കെയാണെന്നത് വ്യക്തമല്ല. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സന്ദർശന വീസയിലെത്തുന്നവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക പ്രതിമാസം 50 റിയാൽ ആക്കി വിജ്ഞാപനം വന്നത്.

എത്ര ദിവസമാണോ സന്ദർശക വീസയിൽ താമസിക്കുന്നത് അത്രയും കാലത്തെ ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നാണ് നിയമം.എമർജൻസി, അപകടം എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് സന്ദർശകരുടെ ഇൻഷുറൻസ് പരിധിയിൽ വരുന്നത്. രാജ്യത്തെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയുള്ള നിയമത്തിൽ 2021 ഒക്ടോബറിലാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവെച്ചത്. ആദ്യഘട്ടത്തിൽ സന്ദർശകർക്കാണ് ഇൻഷുറൻസ് ബാധകം. വൈകാതെ രാജ്യത്തെ മുഴുവൻ പ്രവാസി താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here