gnn24x7

ദല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തി അരവിന്ദ് കെജ്‌രിവാള്‍

0
272
gnn24x7

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുടുംബത്തോടൊപ്പമെത്തിയാണ് കെജ്‌രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യം മുഴുവന്‍ ഇത് ആവര്‍ത്തിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇങ്ക്വിലാബ് സിന്ദാബാദും വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും മുഴക്കിയായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം.

അഞ്ച് വര്‍ഷക്കാലം ദല്‍ഹിയില്‍ നടപ്പിലാക്കിയ ഓരോ വികസനത്തിനുമാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. അതിനുള്ള നന്ദി മനസിന്റെ അടിത്തട്ടില്‍ നിന്നും അറിയിക്കുകയാണ്.

ഇത് ഒരു പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന്റെ തുടക്കമാണ്. ഇത് പുതിയൊരു സൂചനയാണ്. മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ദല്‍ഹിയിലെ ഓരോ വോട്ടര്‍മാരോടും നന്ദി രേഖപ്പെടുത്തുകയാണ്.

തന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്റേയും ജയമാണ് ഇത്. ഇത് രാജ്യത്തിന്റേയും ഭാരതമാതാവിന്റേയും വിജയമാണ്. ആം ആദ്മി പ്രവര്‍ത്തകരെ ആവേശത്തിലാക്കി് കെജ്‌രിവാള്‍ പറഞ്ഞു.

ഹനുമാന്‍ ചാലിസ ഉരുവിട്ട തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം. ഭഗവാന്‍ ഹനുമാന് മുന്‍പില്‍ നമിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അഞ്ച് വര്‍ഷക്കാലം ദല്‍ഹിയില്‍ നടപ്പിലാക്കിയ ഓരോ വികസനത്തിനുമാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷം മുന്നോട്ട് പോകാനുള്ള കരുത്താണ് ഈ വിജയം.

കഴിഞ്ഞ അഞ്ച് വര്‍ഷം എന്ത് വികസനമായിരുന്നോ ദല്‍ഹിയില്‍ നടത്തിയത്, അതിന്റെ തുടര്‍ച്ചയായിരിക്കും വരാനിരിക്കുന്ന അഞ്ച് വര്‍ഷമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here