മൗണ്ട് മാംഗനൂയി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ പരാജയത്തിൽ നിന്ന് വമ്പൻ തിരുച്ചുവരവാണ് കിവീസ് നടത്തിയത്. മൂന്നാം ഏകദിനത്തിൽ അഞ്ചുവിക്കറ്റിനാണ് ആതിഥേയർ വിജയിച്ചത്. 297 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാർ 47.1 ഓവറിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ ഹെൻറി നിക്കോൾസ് (103 പന്തിൽ 80), മാർട്ടിൻ ഗപ്ടിൽ (46 പന്തിൽ 66), കോളിൻഡി ഗ്രാൻഡ്ഹോം (28 പന്തിൽ 58) എന്നിവരുടെ അർധ സെഞ്ചുറികളാണ് ന്യൂസിലാൻഡിന് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.