ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. എല്ലാ കുട്ടികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസവും ശുദ്ധമായ വായുവും ശുദ്ധയായ യമുനയും കേജരിവാള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി നിവാസികള്‍ എല്ലാവര്‍ക്കും 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളവും ആപ്പിന്റെസ വാഗ്ദാനങ്ങളിലുണ്ട്.
500 കിലോ മീറ്റര്‍ കൂടി മെട്രോ വ്യാപിപ്പിക്കും, ചേരിനിവാസികള്‍ക്ക് ചേരിക്കടുത്ത് വീടുവച്ചുനല്‍കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ യാത്ര, 200 യൂണിറ്റുവരെ വൈദ്യുതിക്ക് നിരക്കില്ല തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആപ്പ് സ്വന്തമാക്കിയിരുന്നു. ഇത്തവണ മുഴുവന്‍ സീറ്റും സ്വന്തമാക്കാനാണ് എഎപിയുടെ ശ്രമം.