gnn24x7

പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ്; ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു, പ്രവാസിക്ഷേമത്തിന് 90 കോടി രൂപ

0
246
gnn24x7

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ്‌ ഐസക്ക് ആരോപിച്ചു.

കേരളത്തോടുള്ള അവഗണന തുടരുന്നതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കൂടാതെ, കേരളത്തിന്‌ പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാട്ടി. GST നഷ്ടപരിഹാരം കേന്ദ്ര൦ നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് എന്നും തോമസ്‌ ഐസക്ക് ആരോപിച്ചു.

അതേസമയം, കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.
ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്.

ക്ഷേമ പെന്‍ഷനില്‍ വര്‍ദ്ധനവ്‌ പ്രഖ്യാപിച്ചു. എല്ലാ ക്ഷേമ പെന്‍ഷനും 100 രൂപ വര്‍ധിപ്പിക്കും. അതോടെ ക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ 1300 രൂപയായി.

ആരോഗ്യ പദ്ധതികള്‍ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചതായി ധനമന്ത്രി വ്യക്തമാക്കി.

പ്രളയ ദുരിതാശ്വസത്തിന് 2211 കോടി രൂപയിലധികം നല്‍കി. കൂടാതെ, ദുരിതാശ്വാസനിധിയില്‍നിന്ന് നാലു വര്‍ഷംകൊണ്ട് 1216 കോടി ചിലവഴിച്ചതായും മന്ത്രി വ്യക്തമാക്കി.

ലൈഫ് പദ്ധതിയില്‍ ഒരുലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിര്‍മിച്ചുനല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി’ പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു.

സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ് അവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ്‌ ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്….

തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here