gnn24x7

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

0
303
gnn24x7

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാഞ്ഞിപ്പിള്ളി പാറത്തോട് സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 32 ആയി.

ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ ഡ്രൈവറായിരുന്നു ഇദ്ദേഹം. എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല.

അതേസമയം ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്താന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

gnn24x7