gnn24x7

അഞ്ജുവിനെ കൊന്നത് കഴുത്തുഞെരിച്ച്; ബ്രിട്ടണിൽ കസ്റ്റഡിയിലുള്ള സാജുവിനെതിരേ കൊലക്കുറ്റം ചുമത്തും

0
327
gnn24x7

കോട്ടയം: ബ്രിട്ടണിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വൈക്കം സ്വദേശി അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ബ്രിട്ടീഷ് പോലീസ് അറിയിച്ചു. അഞ്ജുവിന്റെ പിതാവ് അശോകനെ ദ്വിഭാഷിയുടെ സഹായത്തോടെ വിളിച്ചാണ് ബ്രിട്ടീസ് പോലീസ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.

ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടുംഇതിലേക്കാണ് വിരൽചൂണ്ടുന്നത്. അഞ്ജുവിന്റെ ശരീരത്തിൽ മുറിവുകളുമുണ്ടായിരുന്നു.കസ്റ്റഡിയിലുള്ള ഭർത്താവിനെതിരേ കൊലക്കുറ്റം ചുമത്തുമെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചിട്ടുണ്ട്.

അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളായ ജീവയുടെയും ജാൻവിയുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനുശേഷം കേസിന്റെ തുടർനടപടികളിലേക്ക് പോലീസ് കടക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 30 ലക്ഷത്തോളം ചെലവ് വരുമെന്നും കുടുബത്തെ പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഭീമമായ ഈ ചെലവ് താങ്ങാനാകാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here