gnn24x7

ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല; L,G,B പ്രകൃതിവിരുദ്ധം- കെ.എം. ഷാജി

0
189
gnn24x7

ലൈംഗികന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി. ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ എന്നിവ പ്രകൃതിവിരുദ്ധമാണെന്നും ഇവരെയാണ് താൻ പ്രശ്നവത്കരിച്ചതെന്നും ഷാജി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞദിവസം ഷാജി, നടത്തിയ ഒരുപ്രസംഗത്തിലെ ചില പരാമർശങ്ങൾവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്വിശദീകരണവുമായി ഷാജിഎത്തിയിരിക്കുന്നത്. നിലവിലുള്ള ഹെറ്ററോനോർമേറ്റിവിറ്റി (എതിർവർഗ ലൈംഗിക സ്വാഭാവികത)യെ തകർത്ത് ഹോമോ സെക്ഷ്വാലിറ്റിയെ നോർമൽ ആയി സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടന്നുവരുന്നതെന്നും ഷാജി ആരോപിക്കുന്നു.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്റെ ട്വീറ്റിൽ പറഞ്ഞത് പോലെ, ‘നിലവിൽ സമൂഹത്തിലുള്ള എതിർ വർഗ്ഗ ലൈംഗിക സ്വാഭാവികതാ (heteronormative) പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം’. എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവർ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ‘അതിരുകളില്ലാത്ത ലോകം’ എന്ന കാമ്പയിനിലൂടെ എസ്.എഫ്.ഐയും കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്കൂളുകൾ മുഖേനയും ഈ ആശയം ബോധപൂർവ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാൻ പോകുന്നു.

ഇത് നിയമസഭയിൽ വിവാദമായപ്പോൾപോലും എഴുതി നൽകിയ മറുപടിയിൽ’ജെൻഡർ ഒരു സാമൂഹ്യനിർമ്മിതിയാണ്’ എന്ന, ജൻഡർപൊളിറ്റിക്സിന്റെ അടിസ്ഥാനആശയത്തെ വീണ്ടും ആവർത്തിച്ച്പ്രഖ്യാപിക്കുകയും ചെയ്യുന്നു! ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന്ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്നനമ്മുടെ സമൂഹത്തിൽ സർക്കാർസംവിധാനങ്ങളിലൂടെയുംപാഠ്യപദ്ധതിയിലൂടെയും ഈഅരാജകത്വ അജണ്ട ഒളിച്ചുകടത്താൻശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻഎനിക്കാവില്ല. വിശ്വാസി സമൂഹംഇതിനെ ശക്തമായി തടയുക തന്നെചെയ്യും. അവരോടൊപ്പം ഈപോരാട്ടത്തിൽ ഞാനുണ്ടാകും. എന്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആർക്കും വേണ്ട. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല-ഷാജി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here