gnn24x7

ഐ.എസില്‍ അംഗമായതിന് ശേഷം ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ടു; ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് ഷമീമ ബീഗം

0
226
gnn24x7

ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ അംഗമായതിന് ശേഷം ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ട ഒരു പെൺകുട്ടി, ബ്രിട്ടനിലേക്ക് തിരിച്ചെത്തി ഭീകരവാദക്കുറ്റത്തിനുള്ള നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

ഷമീമ ബീഗത്തിന് 2015 ൽ ലണ്ടനിലെ തന്റെ താമസസ്ഥലത്ത് നിന്ന് രണ്ട് സഹപാടികൾക്കൊപ്പം സിറിയയിലേക്ക് യാത്ര ചെയ്യുമ്പോൾ 15 വയസ്സായിരുന്നു, അവൾ ഒരു ഐസിസ് പോരാളിയെ വിവാഹം കഴിക്കുകയും ചെയ്തു. 2019ല്‍ ഷമീമയെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കണ്ടെത്തിയിരുന്നു.

തുടർന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന സാജിദ് ജാവിദ് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയായിരുന്നു. അതേസമയം ഇതുവരെ ഒരു ഭീകരവാദ പ്രവര്‍ത്തനത്തിലും താന്‍ നേരിട്ട് ഏര്‍പ്പെട്ടിട്ടില്ലെന്നും നിരരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഷമീമ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here