നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. 2022 ല്‍ പുറത്തിറങ്ങിയ റോഷാര്‍ക്ക് ആയിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്. കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം അവിസ്മരണീയമാക്കി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. 1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. ഈ സിനിമയില്‍ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടം. ഇതിലെ പ്രധാന വില്ലനായ കീരിക്കാടന്‍ ജോസിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കീരിക്കാടന്‍ ജോസ് എന്നായിരുന്നു താരം അറിയപ്പെട്ടത്. 300 ലേറെ സിനിമകളില്‍ വേഷമിട്ടു. പലതിലും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ കോമഡി മാനമുള്ള ഗുണ്ട വേഷം ഏറെ കൈയടി നേടി. കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടു.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു മോഹന്‍രാജ്. അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായിരുന്നു മോഹന്‍ രാജ് ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































