സംവിധായകൻ ഷാഫി അന്തരിച്ചു. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ 9 മുതൽ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. 2001ലാണ് തൻ്റെ ആദ്യ സിനിമ സംവിധാനം ചെയ്‌തത്. ‘വൺമാൻഷോ’ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്. തുടർന്ന് തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. 18 സിനിമകളാണ് ഷാഫി ഇതുവരെ സംവിധാനം ചെയ്തത്. ഇതിൽ ഒരു തമിഴ് സിനിമയും ഉൾപ്പെടും.
1968-ൽ എറണാകുളത്ത് ജനിച്ച ഷാഫി 1996-ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ സഹ സംവിധായകനായാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് റാഫി- മെക്കാർട്ടിൻ ചിത്രങ്ങളിലും അമ്മാവനായ സംവിധായകൻ സിദ്ദിഖിന്റെ സിനിമകളിലും പ്രവർത്തിച്ചു. ചോക്കളേറ്റ്, ലോലിപോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, ഷേർലക്ക് ടോംസ് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ഷാഫിയുടെ അവസാന ചിത്രം 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമയായിരുന്നു. ഷറഫുദ്ദീൻ ആയിരുന്നു നായകൻ.
നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് 2001ൽ വൺമാൻ ഷോയിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. സഹോദരനായ റാഫിയും മെക്കാർട്ടിനായിരുന്നു ആദ്യ സിനിമയുടെ തിരക്കഥ. 1996-ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ സഹ സംവിധായകനായാണ് ഷാഫി സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് റാഫി- മെക്കാർട്ടിൻ ചിത്രങ്ങളിലും അമ്മാവനായ സംവിധായകൻ സിദ്ദിഖിന്റെ സിനിമകളിലും പ്രവർത്തിച്ചു.
വൺമാൻ ഷോയ്ക്കുശേഷം പുറത്തിറങ്ങിയ കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്,ടു കൺട്രീസ് എന്നിവയെല്ലാം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം തേടി. മമ്മൂട്ടിയെ നായകനാക്കി തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങൾ. 2007ൽ പുറത്തിറങ്ങിയ മായാവി മലയാള സിനിമയിലെ തകർപ്പൻ ബോക്‌സോഫീസ് വിജയം നേടി. മമ്മൂട്ടിയുടെ മഹി എന്ന കഥാപാത്രം അതുവരെ മമ്മൂട്ടി കൈകാര്യം ചെയ്ത വേഷങ്ങളിൽ നിന്നും വ്യത്യസ്തമായരുന്നു. സലിം കുമാറിന്റെ കണ്ണൻ സ്രാങ്ക് എന്ന ആശാൻ മികച്ച ഹാസ്യ കഥാപാത്രമായി. മായാവിയിലെ ഗിരി എന്ന കഥാപാത്രം സുരാജ് വെഞ്ഞാറന്മൂടിന് കരിയർബ്രേക്കുമായി.
വിക്രത്തെയും അസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തൊമ്മനും മക്കളും തമിഴിലും സംവിധാനം ചെയ്തു. ലോലിപോപ്പ്, 101 വെഡ്ഡിങ്‌സ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. മേക്കപ്പ്മാൻ അടക്കം മൂന്നു സിനിമകൾക്ക് കഥയെഴുതി. ഷെർലക്ക് ടോംസിന്റെ കഥയും തിരക്കഥയും ഷാഫിയായിരുന്നു. സംഗീത സംവിധായകൻ എം എ മജീദിന്റെ മകൾ ഷാമിലയാണ് ഭാര്യ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






