gnn24x7

കെ.വി.വിജയദാസ് എം.എല്‍.എ അന്തരിച്ചു : കോവിഡ് ബാധിതനായിരുന്നു

0
375
gnn24x7

തൃശ്ശൂര്‍: കോങ്ങാട് എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന കെ.വി. വിജയദാസ് എം.എല്‍.എ അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചരുന്നു. എന്നാല്‍ നെഗറ്റീവ് ആയതിന് ശേഷവും അദ്ദേഹത്തിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തലച്ചോറിലെ രക്തശ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരണത്തോട് കീഴടങ്ങിയത്.

ഇന്ന് വൈകിട്ട് 7.45 ഓടെയാണ് എം.എല്‍.എ അന്തരിച്ചത്. കോവിഡ് ബാധിച്ചതിന് ശേഷം അദ്ദേഹത്തിന് കാര്യമായി ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് തലച്ചോറില്‍ രക്തശ്രാവം വരികയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലാപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്നു. 2011, 2016 വര്‍ഷങ്ങളില്‍ കോങ്ങാടിന്റെ പ്രതിനിധിയായി രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശക്തനായ നേതാവായിരുന്നു കെ.വി.വിജയദാസ്. സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

gnn24x7