നടൻ ധനുഷിനെതിരെ ആഞ്ഞടിച്ച് നയൻതാര. തൻ്റെ വരാനിരിക്കുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിക്ക് ധനുഷിൻ്റെ കോപ്പിറൈറ്റ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നയൻതാര വിമർശനവുമായി രംഗത്തെത്തിയത്. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി ധാനിൽ നിന്നുള്ള ക്ലിപ്പുകൾ ഡോക്യുമെൻ്ററിയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ധനുഷ് വക്കീൽ നോട്ടീസ് അയച്ചത്. വർഷങ്ങളായി ധനുഷ് പുലർത്തിയിരുന്ന “പ്രതികാരം” ആണിതെന്ന് നയനതാര തുറന്ന കത്തിൽ അപലപിച്ചു. ഡോക്യുമെൻ്ററിയിലെ ചില ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും ചിത്രത്തിലെ ഗാനങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നതിന് ധനുഷ് അനുമതി നിഷേധിച്ചത് കത്തിൽ പരാമർശിക്കുന്നു. ഡോക്യുമെൻ്ററിയുടെ ട്രെയ്‌ലർ റിലീസിന് ശേഷം എടുത്ത നിയമനടപടിയിൽ നയൻതാര നിരാശ രേഖപ്പെടുത്തുകയും അത് വ്യക്തിപരമായ പകയാണെന്ന് വിമർശിക്കുകയും ചെയ്തു.
നയന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ തുറന്നടിച്ച് വിഘ്‌നേഷ് ശിവനും രംഗത്തെത്തി . നിര്‍മ്മാതാവും സംവിധായകനുമായമായ വിഘ്‌നേഷ് ധനുഷിന്റെ തന്നെ വാക്കുകള്‍ താരത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിക്കിയുടെ പ്രതികരണവും. ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി നയന്‍താര രംഗത്തെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ പ്രതികരണം. ധനുഷിന്റെ പഴയൊരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് വിക്കിയുടെ പ്രതികരണം. വീഡിയോയ്‌ക്കൊപ്പം പത്ത് കോടി ആവശ്യപ്പെട്ടു കൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും വിക്കി പങ്കുവച്ചിട്ടുണ്ട്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള ധനുഷിന്റെ വീഡിയോയാണ് വിക്കി പങ്കുവച്ചിരിക്കുന്നത്. നെഗറ്റവിറ്റിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ ധനുഷ് സംസാരിക്കുന്നത്.
ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് വിക്കി പറയുന്നത്. ഇതൊക്കെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് വിഘ്നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb