gnn24x7

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തു

0
253
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വൈറസ്‌ ബാധ വ്യപിക്കുന്നതിനിടെ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തു.

മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ഇരുന്ന ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്,82 കാരനായ മുഹമ്മദ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

കഴിഞ്ഞ മാസം 29 നാണ് മുഹമ്മദ് റിയാദില്‍ നിന്ന് നാട്ടിലെത്തിയത്,വീട്ടില്‍ ക്വാറന്‍റെയിനില്‍ കഴിയവേ ഒന്നാം തീയതി പനിബാധിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാള്‍ രക്താര്‍ബുദബാധിതനായിരുന്നു,മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മുഹമദിന് ന്യുമോണിയ ബാധയുണ്ടായി, അതേസമയം മുഹമ്മദിന്‍റെ മൃതദേഹം പരിശോധനാ ഫലം വന്നശേഷം മാത്രമേ വിട്ടുകൊടുക്കൂ എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ
കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ഖബറടക്കമായിരിക്കും നടക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here