gnn24x7

പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു; വീണ്ടും വിവാദത്തിലായി കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങറെ

0
490
gnn24x7

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങറെ. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം ചെയ്തതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി.പി രഘുവിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും കോഫീ വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. അതേസമയം കോഫീ വെന്‍ഡിംഗ് മെഷീന്‍ ഉദ്ഘാടന ചടങ്ങില്‍ ഡി.സി.പിയെ ക്ഷണിക്കാതിരുന്നതിനാലാണ് ഇങ്ങനെയൊരു പ്രതികാര നടപടിയെന്ന് ചില പൊലീസുകാര്‍ പറയുന്നു.

gnn24x7