തുമ്പി നന്ദന; കൊട്ടാരക്കരയുടെ കുടുംബത്തിൽ നിന്നും ഒരംഗം കൂടി

0
131

മലയാള സിനിമയുടെ അഭിനയ രംഗത്ത് എന്നും സുവർണ ലിപികളിൽ രേഖപ്പെടുത്തിയ നടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ. അനശ്വരങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെമലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഇടം നേടിയ ഈ നടൻ്റെ പിൻഗാമികളും കലാരംഗത്ത് ഇന്ന് സജീവമാണ്. മകൻ സായ്കുമാർ മെയിൻ സ്ട്രീം സിനിമയിലെ മുൻനിര നായകനാണ്. മകൾ ശോഭാ മോഹൻ അഭിനയ രംഗത്ത് ഏറെ സജീവമാണ്. ശോഭാ മോഹൻ്റെ മക്കളായ വിനു മോഹനും അനുമോഹനും തങ്ങളുടെ സ്വാധീനം ഉറപ്പിച്ചവരാണ്.

ഇപ്പോഴിതാ കൊട്ടാരക്കര ശ്രീധരൻ നായരുടെ മൂത്ത മകൾ ജയശ്രീയുടെ ചെറുമകൾ നന്ദനയും അഭിനയരംഗത്തെത്തിയിരിക്കുന്നു. ജയശ്രീയുടെ മകൾ സിന്ധുവിൻ്റെയും ഗോപാലിൻ്റെയും മകൾ തുമ്പി നന്ദനയാണ് ഇപ്പോൾ അഭിനയരംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്ക്കൂളിൽ പത്താം സ്റ്റാൻഡാർഡ് വിദ്യാർത്ഥിനിയായ നന്ദന മോഡലിംഗിലൂടെയാണ് അഭിനയരംഗത്തെത്തിയിരിക്കുന്നത്.ജോസ് സംവാധാനം ചെയ്യുന്ന ‘ദിശ – എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നന്ദന സെല്ലുലോയ്ഡിലേക്കു കടന്നു വരുന്നത്.

നാളെയ്ക്കായ് എന്ന ചിത്രത്തിലും നന്ദന അഭിനയിച്ചു കഴിഞ്ഞു. ഗ്രീൻ ചില്ലി’ എന്ന ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ച നന്ദന ഏറെയും അറിയപ്പെടുന്നത് തുമ്പി എന്ന ചെല്ലപ്പേരിലൂടെയാണ്. തമിഴ് സിനിമയിൽ തുമ്പി എന്ന പേരാണ് ഉപയോഗിക്കുന്നത്. നന്ദന- എൻ.ഗോപാൽ എന്നാണ് യഥാർത്ഥ പേര്. നൃത്തത്തിലും നല്ല പ്രാവീണ്യം നേടിയിട്ടുള്ള നന്ദന മികച്ച നർത്തകി കൂടിയാണ്,മികച്ച കലാ കുടുംബത്തിൽ നിന്നും കടന്നു വന്നിട്ടുള്ള ഈ കലാകാരി മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടുതന്നെയായിരിക്കുമെന്നതിൽ സംശയമില്ല. പുതിയ പ്രതിഭകളെ തേടുന്ന നമ്മുടെ സംവിധായകരും നിർമ്മാതാക്കളും ഈ കൊച്ചു കലാകാരിയെ പ്രയോജനപ്പെടുത്താവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ: 7356523777

വാഴൂർ ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here